Crime
ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. വിജയ് ചൗധരി (ഉസ്‌മാൻ) ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൗധിയാര മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉമേഷ് പാൽ കൊലക്കേസ് പ്രതിയാണ് വിജയ് ചൗധരി.
2005ൽ ബി എസ് പി എം എൽ എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ. കഴിഞ്ഞമാസം ഇരുപത്തിനാലിനാണ് ഉമേഷ് വെടിയേറ്റ് മരിച്ചത്. കേസിൽ വിജയ് ചൗധരിയടക്കം അഞ്ച് പ്രതികളാണ് ഉള്ളത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിജയ് ചൗധരി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക്50000 രൂപ പാരിതോഷികം നൽകുമെന്ന് യുപി പൊലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയെയും സമാനരീതിയിൽ പൊലീസ് വെടിവച്ച് കൊന്നിരുന്നു