KERALA
വൈദേകം’ റിസോട്ടുമായുള്ള ബന്ധം ഒഴിവാക്കാന്‍ ഇ.പിയുടെ കുടുംബം

കണ്ണൂർ: വൈദേകം റിസോർട്ടുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങി ഇ.പി. ജയരാജന്റെ കുടുംബം. ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ,മകൻ ജയ്സൺ എന്നിവരുടെ ഓഹരിയാണ് വിറ്റൊഴിവാക്കാന്‍ ഒരുങ്ങുന്നത്. ഷെയറും വായ്പയും ഉൾപ്പടെ ഒരു കോടിയിലധികം രൂപയാണ് ഇവർക്ക് വൈദേകം റിസോർട്ടിൽ ഓഹരിയായി ഉള്ളത്.
9,199 ഓഹരികളായിരുന്നു ഇവർക്ക് വൈദേകം റിസോർട്ടിന്റെ പ്രമോട്ടിങ് കമ്പനിയിൽ ഉണ്ടായിരുന്നത്. ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കാണ് നിലവിൽ റിസോർട്ടിൽ ഏറ്റവും കൂടുതൽ ഓഹരികൾ ഉള്ളത്. 8,10,9900 രൂപയുടേതാണ് ഇന്ദിരയുടെ ഓഹരി. 25 ലക്ഷം കമ്പനിയ്ക്ക് വായ്പയും നൽകിയിട്ടുണ്ട്. മകൻ ജയ്സണ് പത്ത് ലക്ഷം രൂപയുടെ ഓഹരിയും ഉണ്ട്. ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം.
സാമ്പത്തിക ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുടുംബത്തിന്റെ തീരുമാനം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ‘വിവാദങ്ങളുടെ അടിസ്ഥാനത്തിൽ റിസോർട്ടിൽ നിന്ന് കുടുംബം പിന്മാറുകയാണ്. വിവാദം ഉണ്ടാക്കി മുന്നോട്ട് പോകാൻ താത്പര്യമില്ല. നല്ല സംരംഭം എന്ന നിലക്കാണ് നിക്ഷേപം നടത്തിയത്’ എന്ന് ഇ.പി. പ്രതികരിച്ചു.
വൈദേകത്തിലെ ഓഹരി പങ്കാളിത്തം പാർട്ടിക്ക് അകത്തും പുറത്തും ചർച്ചയാവുകയും ഇ.പിക്കും കുടുംബത്തിനും എതിരെ ഇ.ഡിക്കും ആദായനികുതി വകുപ്പിനും പരാതി ലഭിക്കുകയും വ അന്വേഷണങ്ങളിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപിയുടെ കുടുംബം വൈദേകത്തിൽ നിന്ന് പൂർണമായും പിൻവാങ്ങുന്നത് .