Connect with us

Crime

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ ജിഷമോളുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞത് ഫാഷന്‍ ഷോയും മോഡലിംഗും ഇഷ്ട വിനോദം

Published

on

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ ജിഷമോളുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതെന്ന് വ്യക്തമാക്കി പോലീസും. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ കഴിഞ്ഞദിവസമാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ ഏഴു കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൃഷി ഓഫീസര്‍ ആണെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവര്‍ ഓഫീസില്‍ വരുന്നത്. മിക്കവാറും ദിവസങ്ങളില്‍ ഇവര്‍ ടൂറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. യുവതിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്. ജിഷയുടെ ജീവിതം ദുരൂഹമാണ്. ഭര്‍ത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും ഇവര്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഇത് പോലീസില്‍ സംശയം ജനിപ്പിക്കുന്നു.

ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായിട്ട് മണിക്കൂറുകള്‍ ആയെങ്കിലും ഇതുവരെ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായിട്ടില്ല. ജിഷയ്ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഫാഷന്‍ ഷോയും മോഡലിംഗുമാണ് ജിഷയുടെ പ്രിയ വിനോദം. ഇതുവഴി നല്ലൊരു വരുമാനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.  

Continue Reading