Crime
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ പറയുന്നത് നിര്‍ത്തണം. യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് സ്വപ്ന

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ പറയുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്ന് സ്വപ്‌ന പറഞ്ഞു. തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് ഇയാള്‍ നിർദേശിച്ചത്. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
യൂസഫലിയുടെ പേര് ഒരു കാരണവശാലും പുറത്തുപറയരുത്. അദ്ദേഹം യു.എ.ഇ. കേന്ദ്രീകരിച്ച് തനിക്ക് പണി തരും. ഇദ്ദേഹത്തിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഷെയറുകളും സംസ്ഥാനത്ത് കൃത്യമായ സ്വാധീനവുമുണ്ടെന്നും വിജയ് പിള്ള പറഞ്ഞു. ഈ രീതിയില്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത വസ്തുക്കള്‍ ഉള്‍പ്പടെ ഉപയാഗിച്ച് തന്നെ അകപ്പെടുത്താനാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ഫെയ്സ് ബുക്ക് ലൈവ് വഴി വെളിപ്പെടുത്തി.
അതിനിടെ തനിക്ക് ഭീഷണി ഉണ്ടെന്നും സുരഷ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കർണാടക പോലീസിനെ സ്വപ്ന സമീപിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കരുവാക്കുകയായിരുന്നെന്നും സ്വപ്ന പരാതിപ്പെട്ടു.