Connect with us

KERALA

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു

Published

on

തിരുവനന്തപുരം :ചിറയിന്‍കീഴ്‌ അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല.ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനാണ് തീപിടിച്ചത്.

ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസിന് തീപടര്‍ന്നത്.

Continue Reading