Crime
വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിസരത്തെ വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി പിടിയിൽ
കണ്ണൂർ: വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടി. രാവിലെ മുതൽ ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. പുഴാതിയിൽ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച് പിടികൂടിയത്. ഇതിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഇയാൾ വളപട്ടണം സ്റ്റേഷനിൽ കടന്ന് അഞ്ച് വാഹനങ്ങൾക്ക് തീയിട്ടത്. ഒരു കാർ, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്.
