Connect with us

KERALA

ബ്രഹ്മപുരം തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. തീപിടിത്തത്തിന്റെ കാരണമെന്ത്, കൊച്ചി കോർപറേഷന് വീഴ്ച പറ്റിയോ, ഉത്തരവാദികൾ ആരൊക്കെ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു

ബ്രഹ്മപുരം കരാർ സംബന്ധിച്ച വിവാദം വിജിലൻസ് അന്വേഷിക്കും. പ്ലാന്റിന്റെ തുടക്കം മുതലുള്ള കാര്യങ്ങളാകും വിജിലൻസ് അന്വേഷിക്കുക. അതേസമയം, വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളും കൺട്രോൺ റൂമുകളും സജ്ജമാക്കി, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കി, പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് തീയണച്ചത്. തീ അണച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ബ്രഹ്മപുരത്ത് രണ്ട് വർഷത്തിനുള്ളിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading