Crime
നിയമസഭയില്‍ കയ്യാങ്കളി .ചാലക്കുടി എം.എൽ.എ സനീഷ് കുമാർ സംഘർഷത്തിനിടെ കുഴഞ്ഞു വീണു

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
സ്പീക്കർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍ തടസ്സം സൃഷ്ടിച്ചായിരുന്നു ഓഫീസിനു മുന്നിലെ പ്രതിഷേധം.
എം.എൽ.എ മാരെ വലിച്ചിഴച്ചാണ് വാച്ച് ആൻഡ് ആന്റ് വാർഡ് പിടിച്ചു മാറ്റിയത്. കെ. കെ രമയും ഉമാ തോമസും തങ്ങളെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് വാച്ച് ആൻഡ് വാർഡ് അംഗങ്ങളോട് കയർത്തു . ചാലക്കുടി എം.എൽ.എ സനീഷ് കുമാർ സംഘർഷത്തിനിടെ കുഴഞ്ഞു വീണു .നിയമസഭക്കകത്ത് അസാധരണമായി മഫ്ടിയിൽ പോലീസിനെയും വിന്യസിപ്പിച്ചിരുന്നു.