Connect with us

Crime

ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍

Published

on

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ. ഷാഫി പറമ്പില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പരാമര്‍ശം അനുചിതമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റൂളിങ് നടത്തുമെന്ന് ഷംസീര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് പതിനഞ്ചോടു കൂടി സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ റൂളിങ് നടത്താന്‍ സ്പീക്കര്‍ തയ്യാറായത്. ഈ റൂളിങ്ങില്‍ ഷാഫി പറമ്പില്‍ ഇനി പാലക്കാട് ജയിക്കില്ല, തോല്‍ക്കും എന്ന് മൂന്നുവട്ടം സ്പീക്കര്‍ പരാമര്‍ശിച്ചിരുന്നു.സഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ഷംസീര്‍ ശാഫി പറമ്പിലിനെതിരെ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്.

അതേസമയം സഭയ്ക്കകത്തു നടത്തിയ സമാന്തര സഭ തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ഷംസീര്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്ത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തതിനെയും സ്പീക്കര്‍ തള്ളിപ്പറഞ്ഞു. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ ഓർമ്മപ്പെടുത്തി.

Continue Reading