Crime
ഫാരിസ് അബൂബക്കറിന്റെ രാജ്യത്തെ വിവിധ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റയ്ഡ്

തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ രാജ്യത്തെ വിവിധ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റയ്ഡ്. കൊച്ചി, കൊയിലാണ്ടി, മുംബൈ, ചെന്നൈ, ബംഗളൂരു ഓഫിസുകളിലാണ് ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇതു കൂടാതെ, തൃശൂരിലെ ശോഭ ഡെവലപ്പേഴ്‌സിലും ഫാരിസുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഐടി പരിശോധന തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് വിവിധയിടങ്ങളില്‍ ലാന്‍ഡ് ബാങ്ക് എന്ന പേരില്‍ ഭൂമി വാങ്ങിക്കൂട്ടുകയും ഇതിന്റെ ഇടപാടുകള്‍ രാജ്യത്തു നടത്തിയ ശേഷം വിദേശത്ത് സാമ്പത്തിക ഇടപാട് നടത്തി വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഐടി പരിശോധന. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഫാരിസിനെ വി.എസ്.അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന വിളിച്ചത് വിവാദമായിരുന്നു. ഫാരിസ് ഇപ്പോൾ ഇംഗ്ല ലാണുള്ളത്.