Connect with us

KERALA

മൂന്ന് ദിവസത്തെ സന്ദർശനത്തിനായ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

Published

on

കോഴിക്കോട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. പ്രത്യേക വിമാനത്തിൽ രാവിലെ 11. 15ന് കരിപ്പൂരിൽ എത്തും. തുടർന്ന് മലപ്പുറം കലക്ടറേറ്റിലെത്തി കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.മലപ്പുറം ഗസ്റ്റ് ഹൗസിലാണ് ഉച്ചഭക്ഷണം.
പ്രളയത്തില്‍ മാതാപിതാക്കളും, സഹോദരങ്ങളും, വീടും നഷ്ടമായ മലപ്പുറം എടക്കരയിലെ കാവ്യ,കാര്‍ത്തിക എന്നീ പെൺകുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോൽ രാഹുൽ ഗാന്ധി കൈമാറും. കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവഴിച്ച് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ എം.പി ഫണ്ട് വിനിയോഗവും വിലയിരുത്തും.ഉച്ചയ്ക്ക് രണ്ടരയോടെ വയനാട്ടിലേക്ക് തിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടക്കുക.

നാളെ വയനാട് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ബുധനാഴ്ച മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിരിച്ചുപോകും.

Continue Reading