KERALA
പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു

പാലക്കാട്: പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ മദ്യപിച്ചത്.
അതേസമയം മദ്യം തമിഴ്‌നാട്ടില്‍ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.