Connect with us

Crime

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കെ.കെ.രമയുടെ എക്സ്റേ അല്ല. പരുക്ക്  എത്രത്തോളം  ഉണ്ടെന്നറിയാന്‍ എംആര്‍ഐ സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍ നിർദേശിച്ചു

Published

on

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കെ.കെ.രമയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്‌സ്‌റേ വ്യാജമാണെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചതായി കെ.കെ.രമയുടെ ഓഫിസ്. രമയുടെ കയ്യിലെ പരുക്ക് വ്യാജമാണെന്നു കാട്ടി എക്‌സ്‌റേ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ പരിശോധനയ്ക്കായി ഇന്ന് ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കെ.കെ.രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്‌സ്‌റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആണെന്നും ഡോക്ടര്‍ അറിയിച്ചു. ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാന്‍ എംആര്‍ഐ സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുവരെ പ്ലാസ്റ്റര്‍ തുടരാനും നിര്‍ദേശിച്ചു. സ്‌കാനിനുശേഷം തുടര്‍ ചികില്‍സ തീരുമാനിക്കാമെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് കെ.കെ.രമയുടെ ഓഫിസ് അറിയിച്ചു.
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും പരുക്കേറ്റത്. 7 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും എതിരെയും കേസ് എടുത്തിരുന്നു.

Continue Reading