Connect with us

Crime

യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച കേസില്‍ കാമുകി പിടിയില്‍

Published

on

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച കേസില്‍ കാമുകി പിടിയില്‍. ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് പ്രതി പിടിയിലായത്.

സംഭവുമായി ബന്ധപ്പെട്ട് യുവതിയടക്കം എട്ടുപേർക്കെതിരേ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. ലക്ഷ്മിപ്രിയയടക്കം രണ്ട് പേര്‍ നിലവില്‍ പോലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. ഏപ്രിൽ അഞ്ചിനാണ് സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്‌മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടർന്ന്‌ മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു.

ലക്ഷ്മിപ്രിയ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച്‌ ഷോക്കടിപ്പിക്കാനും ശ്രമിച്ചു.

ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു. ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. യുവതിയുമായുള്ള ബന്ധത്തിൽനിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു.
പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

Continue Reading