Crime
മദനി രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തി. ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അതിനാൽ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാർ

ബെംഗളുരു – സ്‌ഫോടനക്കേസില്‍ പ്രതിയായി ബെംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഇപ്പോള്‍ ബെംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുന്ന തനിക്ക് ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിട്ടുള്ളത്. മദനി രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദം. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. സംസ്ഥാനം വിടാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും അത് കാരണമാകുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. കേരളത്തില്‍ ആയുര്‍വേദ ചികിത്സ നടത്തണമെന്ന ഡോക്ടറുടെ ഉപദേശം മദനിയുടെ പ്രേരണയില്‍ ഉണ്ടായതാണെന്ന വാദവും കര്‍ണ്ണാടക സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.