Connect with us

Crime

പാലാരിവട്ടം പാലം അഴിമതി വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി.അന്വേഷണവുമായി മുന്നോട്ടു പോവാമെന്നും ഹൈക്കോടതി

Published

on


കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴിസ് മെന്‍റ് ഡയറക്‌ടറേറ്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ടു പോവാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീലിൽ ഇഡി അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീക്കി.

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് കേസ്. ചന്ദ്രികയിൽ 2016 ൽ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിഷേപിച്ചെന്നും ഇത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട തുകയാണെന്നും ആരോപിച്ചുകൊണ്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൽ ബെഞ്ച് ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്.

Continue Reading