Crime
സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങൾ നടത്തി എന്നതാണ് കേസ്.
സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷാണ് ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നത്. എം വി ഗോവിന്ദനു വേണ്ടി വിജേഷ് പിള്ള എന്നയാൾ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ തളിപ്പറമ്പ് പൊലീസ് ബംഗളൂരുവിലെത്തിയിരുന്നു. എന്നാൽ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ കഴിയില്ല.