Connect with us

Crime

ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി.

Published

on

തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കുന്നതിന് മുന്നേയാണ് ഹരജി തള്ളിയത്. പരാതിക്കാരനായ ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹർജി, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് എന്നിവരുടെ ബഞ്ചാണ് പരിഗണിച്ചത്.

‘സെക്ഷൻ 71 മനസ്സിലാകാതെ മറ്റു കോടതികളിൽ വിധികളുണ്ട് എന്ന് ഹർജിക്കാരൻ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം മുമ്പ് രണ്ട് ജഡ്ജിമാരും കേസ് ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നു. ഒരു വർഷം മനപ്പൂർവ്വം കേസ് വെച്ചുകൊണ്ടിരുന്നതല്ല, വിശദമായി പഠിച്ചതാണ്’, എന്ന് ലോകായുക്ത റിവ്യൂ ഹർജി തള്ളിക്കൊണ്ട് വ്യക്തമാക്കി. സുപ്രീം കോടതിയിലും ഒരുപാട് വിധികൾ ഒരു വർഷത്തിന് ശേഷം ഉണ്ടായിട്ടുണ്ട്. ഇതുവരെ ഒരു ഉത്തരവ് ആരും വെല്ലുവിളിച്ചിട്ടില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

ലോകായുക്തയും ഉപലോകായുക്തയും തമ്മിലുള്ള ഭിന്നാഭിപ്രായം ചോദ്യംചെയ്താണ് ഫുൾബെഞ്ചിന് വിട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്. ശശികുമാർ പുനഃപരിശോധനാ ഹർജി നൽകിയത്. ഇക്കാര്യങ്ങൾ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായിരുന്ന ഫുൾബെഞ്ച് നേരത്തേ പരിഗണിച്ച് വിധി പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിവ്യൂ ഹർജി.

Continue Reading