Crime
കെ എം ഷാജിക്ക് ആശ്വാസം പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ കോടതി റദ്ദാക്കി

കെ എം ഷാജിക്ക് ആശ്വാസം
പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ കോടതി റദ്ദാക്കി
കൊച്ചി: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കി.
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ മാനേജ്മെന്‍റിൽ നിന്നും കെ എം ഷാജി കോഴ വാങ്ങിയെന്നാരോപിച്ച് 2017 ൽ സിപിഎം പ്രദേശിക നേതാവ്മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസും എസ് പിയും കേസ് തള്ളിയിരുന്നെങ്കിലും വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഇതിനെതിരെയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.