Connect with us

KERALA

ഷംസീർ ചീഫ് എഡിറ്ററായ യുവധാരയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ്

Published

on


തിരുവനന്തപുരം :- കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ചീഫ് എഡിറ്ററായ ഡിവൈഎഫ്ഐയുടെ മുഖമാസിക യുവധാരയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹ സമിതി അംഗം ജെ എസ് അഖിൽ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച്, ന്യൂസ് പേപ്പർ ഫോർ ഇന്ത്യ രജിസ്ട്രാർക്ക് പരാതി നൽകി.സ്പീക്കർ സ്ഥാനം ഏറ്റെടുത്ത് ഏഴു മാസം പിന്നിട്ടിട്ടും യുവധാരയുടെ ചീഫ് എഡിറ്റർ സ്ഥാനത്ത് സ്പീക്കർ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് അഖിൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പദവിയാണ് സ്പീക്കറുടെത്. എന്നാൽ, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന യുവധാരയുടെ സ്ഥാനത്ത് എ എൻ ഷംസീർ ഇരിക്കുന്നത് ഔചിത്യമല്ല. ഇത് സ്പീക്കർ പദവിക്ക് ചേർന്ന നടപടിയല്ലയെന്നും അഖിൽ ചൂണ്ടിക്കാട്ടി. സ്പീക്കർ ചുമതല ഏറ്റെടുത്തപ്പോൾ, പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ചവരുടെ പേരുകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് അഖിൽ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ രജിസ്ട്രാർക്ക് പരാതി നൽകിയത്.

Continue Reading