Crime
ലൈഫ് മിഷനില്‍ സി.ബി.ഐക്ക് തിരിച്ചടി രണ്ട് മാസത്തെ സ്‌റ്റേ നീക്കണമെന്ന ഹരജി തള്ളി

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ഭാഗിക സ്റ്റേ നീക്കണമെന്ന ആവശ്യമാണ് കോടതി തളളിയത്. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുളള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുളള അനുവാദം വേണമെന്നുമുളള ആവശ്യവുമായാണ് സി.ബി.ഐ ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ എതിര്‍ സത്യവാങ്മൂലം എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാല്‍ ആണ് കാലതാമസം എന്നും സി.ബി.ഐ വിശദീകരിച്ചു. എന്നാല്‍ പിന്നെ എന്തിനാണ് വേഗത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം