Connect with us

Crime

ഡോണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍

Published

on

അമേരിക്ക :യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍.

ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നും ജീന്‍ കരോള്‍ കോടതിയില്‍ വെളിപ്പെടുത്തി. ട്രംപിനെതിരായ വിചാരണ വേളയിലാണ് ജീന്‍ കരോള്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 30 വര്‍ഷം മുമ്ബ് മാന്‍ ഹട്ടിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട് മെന്റ് സ്റ്റോറില്‍ വെച്ച്‌ ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം.

ഡ്രസിങ് റൂമില്‍ വെച്ച്‌ കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. അത് ഭയന്നാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി. 79 കാരിയ ജീന്‍ കരോള്‍ എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019ലാണ് കാരല്‍ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. എന്നാല്‍ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല. ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിനിരയായവര്‍ക്ക് കേസ് നല്‍കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാരലില് കേസ് നല്‍കിയത്.

Continue Reading