Connect with us

Crime

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍

Published

on

.

തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍. തിരുവനന്തപുരം പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ജി.ഗിരികുമാറാണ് അറസ്റ്റിലായത്. ഗിരികുമാറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിനു വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍പ് പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തേ ആര്‍എസ്എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിയെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തേ അറസ്റ്റിലായവരില്‍ നിന്ന് ശബരിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേസില്‍ ഇതിനകം നാലുപേര്‍ പിടിയിലായിരുന്നു. 2018 ലാണ് ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.

Continue Reading