Connect with us

Crime

ഇമ്രാൻ ഖാൻ അറസ്റ്റിൽ. തൊഷഖാന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

Published

on

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘർഷ സാധ്യതയെ മുൻ നിർത്തി ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തൊഷഖാന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പല തവണ കോടതിയിൽ ഹാജരാകാനായി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. നിരവധി തവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ നിരവധി കേസുകൾ ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.

Continue Reading