Connect with us

POLITICS

പ്രോട്ടോക്കോള്‍ ലംഘനം വി.മുരളീധരന് ക്ലീന്‍ ചീറ്റ്

Published

on


ന്യൂഡല്‍ഹി: പ്രോട്ടോകോള്‍ ലംഘനാരോപണത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് ക്‌ളീന്‍ചിറ്റ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം.

അബുദാബിയില്‍ നടന്ന മന്ത്രിതല ഉന്നതയോഗത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചു എന്നായിരുന്നു വിദേശകാര്യ സഹമന്ത്രി മുരളീധരനെതിരായ പരാതി. ഇത് സംബന്ധിച്ച് ലോക്താന്ത്രിക് യുവജനതാദള്‍ പ്രസിഡന്റ് സലീം മടവൂര്‍ ഉള്‍പ്പടെയുളളവര്‍ നല്‍കിയ പരാതിയാണ് മന്ത്രാലയം തളളിയത്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് യു.എ.ഇ എംബസിയോട് അന്വേഷിച്ചിരുന്നു. ഇതിന് മറുപടിയായി യു.എ.ഇ എംബസി വെല്‍ഫെര്‍ ഓഫീസര്‍ നല്‍കിയ മറുപടി വന്നതോടെയാണ് പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് കണ്ടെത്തിയത.്

Continue Reading