KERALA
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി ഇ പോസ് സംവിധാനം തകരാറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനം തകരാറിലായതുമൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് വിതരണം പുനസ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഏപ്രിൽ മാസത്തിൽ മുൻഗണനാ വിഭാഗമായ മഞ്ഞ കാർഡുടമകൾക്ക് 97 ശതമാനവും പിങ്ക് കാർഡ് ഉടമകൾക്ക് 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ വിതരണം കാലത്ത് മുതൽ മുടങ്ങിയതോടെ സംസ്ഥാനത്ത് വിവിധ റേഷൻ കടകളിൽ വാക്കേറ്റവുമുണ്ടായി.