KERALA
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി
കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കണമല അട്ടിവളയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പുറത്തേൽ ചാക്കോച്ചൻ (65) പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്
കണമലയിലെ വീട്ടിന് പുറത്ത് പത്രം വായിച്ച് നിൽക്കുകയായിരുന്ന ചാക്കോച്ചനെ ഒരു പ്രകോപനവും കൂടാതെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തോമസിനെയും പോത്ത് അക്രമിക്കുകയായിരുന്നു. ചാക്കോച്ചൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.. തോമസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് എരുമേലിയിൽ നാട്ടുകാർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവർ സുരക്ഷ ഉറപ്പ് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.