Connect with us

KERALA

തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം.ഫയർമാൻ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചു.

Published

on

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സിന്‍റെ ചാക്ക യൂണിറ്റിലെ ഫയർമാൻ രഞ്ജിത്ത് രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചു. കെട്ടിത്തിന്‍റെ ഭാഗം രഞ്ജിത്തിനു മേലേക്ക് ഇടിഞ്ഞു വീണതാണ് മരണകാരണമായത്.

രാത്രി 1.30 ഓടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഈ കെട്ടിടം പൂർണമായി കത്തിനശിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്നു സംഭരണ കേന്ദ്രമായിരുന്നു ഇത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു.

ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. 1.22 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Continue Reading