Connect with us

Crime

സിദ്ദിഖിന്റെ  കൊലപാതകത്തിന് പിന്നിൽ  ഹണിട്രാപ്പ് .ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപരിചയം സിദ്ദിഖിനെ നഗ്നനാക്കി  ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം.

Published

on

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് മലപ്പുറം എസ് പി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു.യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത്, ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം. എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചു. ഫർഹാനയാണ് ചുറ്റിക എടുത്തുകൊടുത്തത്. ഈ സമയം ആഷിക്ക് വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. സിദ്ദിഖിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായാൽ നേരിടാൻ സജ്ജമായിട്ടാണ് സംഘം ഹോട്ടൽ മുറിയിലെത്തിയതെന്ന് എസ് പി പറഞ്ഞു.കൃത്യം നടത്തിയ ശേഷമാണ് പ്രതികൾ ട്രോളി ബാഗും കട്ടറും വാങ്ങിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിക്കുകയായിരുന്നു. ആഷിക്കാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതിയിട്ടത്.തുടർന്ന്‌ ചെന്നൈയിൽ നിന്ന് ആസാമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടയിലാണ് പിടിയിലായത്.

സിദ്ദിഖിന്റെ എടിഎം കാർഡിന്റെ പിൻനമ്പരൊക്കെ യുവതി നേരത്തെ മനസിലാക്കിയിരുന്നു. കൃത്യം നടത്തിയ ശേഷം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ മാസം പതിനെട്ടിന് ​കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​ ​ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ​ ​വ​ച്ചാ​ണ് ​ഒ​ള​വ​ണ്ണ​ ​കു​ന്ന​ത്തു​പാ​ല​ത്തെ​ ​ചി​ക് ​ബേ​ക്ക് ​ഹോ​ട്ട​ൽ​ ​ഉ​ട​മ​ ​മേ​ച്ചേ​രി​ ​സിദ്ദിഖി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Continue Reading