Crime
15,000- ബ്ലോട്ട് എൽഎസ്‌ഡി പിടികൂടി. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. 15,000- ബ്ലോട്ട് എൽഎസ്‌ഡിയാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തതായി എൻസിബി അറിയിച്ചു.
ആയിരം കോടിയോളം രൂപ വില വരുന്ന അതിമാരക രാസവസ്തുവാണ് പിടികൂടിയത്. പോളണ്ടിൽ നിന്നും അമെരിക്കയിൽ നിന്നുമാണ് ലഹരിമരുന്ന് കടത്തിയത്. ക്രിപ്റ്റോ കറൻസി വഴിയാണ് പ്രതികൾ ഇടപാടുകൾ നടത്തിവന്നിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലേക്കടക്കം മയുക്കു മരുന്നെത്തിക്കുന്നത് ഈ സംഘമാണ്. കഴിഞ്ഞ 2 പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിതെന്നു എൻസിബി ഡയറക്‌ടർ വ്യക്തമാക്കി.
