Crime
ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണം. തങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ലെന്നും വെല്ലുവിളിച്ച് സ്റ്റാലിൻ

ചെന്നൈ: ബി ജെ പി യെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്നും തങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ലെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഡി എം കെയും പോരാട്ട ചരിത്രം പഠിക്കണം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. റെയ്ഡുകൾ നടത്തുന്നത് ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.