KERALA
സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണ്.രാമസിംഹൻ ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി എഎൻ രാധാകൃഷ്ണൻ.
എറണാകുളം: സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബിജെപി വിട്ടവർ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.രാമസിംഹൻ അബൂബക്കർ ബിജെപിയിൽ നിന്ന് രാജിവെച്ചത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബിജെപിയിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നുണ്ടെങ്കിൽ എന്താണ് അതിന് കാരണമെന്ന് പരിശോധിക്കും എന്നും പോരായ്മകളുണ്ടെങ്കിൽ അക്കാര്യം വിലയിരുത്തുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.ബിജെപി ഉൾപാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ്. പാർട്ടി വിട്ടവർ ഉന്നയിച്ച ആക്ഷേപങ്ങൾ വളരെ ശാന്തതയോടും സമചിത്തതയോടുംകൂടി വിലയിരുത്തി, പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബിജെപിയിൽ കലാകാരൻമാർക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാർട്ടിവിട്ട രാജസേനന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് എഎൻ രാധാകൃഷ്ണൻ ഇക്കാര്യം വിശദീകരിച്ചത്.
