Connect with us

Crime

സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിര നോട്ടീസ്

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരേ അവകാശ ലംഘനത്തിന് നിയമസഭാ സെക്രട്ടറി നോട്ടീസ് നൽകി. റോജി എം. ജോൺ, സനീഷ് കുമാർ ജോസ‌ഫ്, ടി. സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം. അഷറഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വി.കെ. പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി.

അതേസമയം,സ്പീക്കറെ കാണാൻ പോയ പ്രതിപക്ഷ എംഎൽഎമാരെ ഭരണകക്ഷി അംഗങ്ങൾ‌ ആക്രമിച്ചെന്നു കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നത് തുടർച്ചയായി നിക്ഷേധിച്ചതിനെതിരേയാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിനു മുന്നിൽ സമരം നടത്തിയത്. സമരം നേരിടാനുള്ള ഭരണകക്ഷി എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡിന്‍റെയും ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.”

Continue Reading