Crime
പോലീസ് ചോദ്യം ചെയ്യുന്നതിനിടെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിലേക്ക് മാറ്റി.

അഗളി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരുന്ന തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയത്.