Connect with us

Crime

തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. ഇനി പോരാട്ടം കോടതിയിലൂടെ

Published

on

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ രൂപം മാറ്റി ഗുസ്തിതാരങ്ങള്‍. തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി പോരാട്ടം കോടതിയിലൂടെ ആയിരിക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ബ്രിജ്ഭൂഷണിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ വാക്കുപാലിച്ചുവെന്നും ട്വീറ്റുകളില്‍ താരങ്ങള്‍ പറയുന്നുണ്ട്. ഈ കേസില്‍ നീതി കിട്ടുംവരെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരും, പക്ഷേ അത് തെരുവില്‍ ആയിരിക്കില്ല കോടതിയില്‍ ആയിരിക്കും.വാഗ്ദാനം ചെയ്ത പ്രകാരം, റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യൂ.എഫ്.ഐ.)യിലെ പരിഷ്‌കരണം, തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ടെന്നും ജൂലൈ 11-ന് നടക്കുന്ന ഡബ്ല്യൂ.എഫ്.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading