Connect with us

Education

സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി സ്വന്തം കൈയിൽനിന്ന് പണം എടുക്കേണ്ട അവസ്ഥയെന്ന് അധ്യാപകർ

Published

on

തിരുവനന്തപുരം: പുതിയ വർഷവും സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിന് സ്വന്തം കൈയിൽനിന്ന് പണം എടുക്കേണ്ട അവസ്ഥയിലാണ്.  

വിദ്യാഭ്യസ മന്ത്രിയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും നിവേദനം നൽകിയിട്ടും കാര്യമായ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ധ്യാപകർ പറയുന്നു. നിലവിൽ പ്രധാനഅദ്ധ്യാപകർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച വീണ്ടും പരിഗണിച്ചേക്കും. സംസ്ഥാനത്തെ സ്‌കൂളുകളുടെ ഉച്ചഭക്ഷണത്തിനുള്ള തുക 2016-ലാണ് സർക്കാർ നിശ്ചയിച്ചത്. ഒപ്പം ഉച്ചഭക്ഷണത്തിന്റെ മുഴുവൻ ചുമതലയും പ്രധാന അദ്ധ്യാപകർക്കും നൽകി.

150 കുട്ടികളുള്ള സ്‌കൂളിൽ ഒരു കുട്ടിയ്‌ക്ക് എട്ട് രൂപയും 500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഏഴ് രൂപയുമാണ് നിശ്ചയിച്ചത്. കൂടുതൽ കുട്ടികളുള്ള സ്‌കൂളിൽ ആറ് രൂപയുമാണ് നിശ്ചയിച്ചത്. ഈ തുകയിൽ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു പാലും മുട്ടയും നൽകണം. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്‌കൂളുകൾ മുട്ടയും പാലും വിതരണം ചെയ്യുന്നത് നിർത്തി വെച്ചിരിക്കുകയാണ്. ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍.

Continue Reading