Connect with us

Crime

രാഹുൽ ഗാന്ധിയെ വീണ്ടും വിലക്കി നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും കൂടികാഴ്ച നടത്തും.

Published

on

ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മേഖലയിലേക്ക് റോഡ് മാർഗം പോവുന്നതിന് രാഹുൽ ഗാന്ധിയെ വീണ്ടും വിലക്കി മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ മെയ്തെയ് ക്യാമ്പുകളിലേക്കുള്ള യാത്രക്കാണ് വിലക്ക്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നിർദേശം. എന്നാൽ യാത്രയിൽ നിന്നും പിൻമാറാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല.

വ്യാഴാഴ്ച്ച രാവിലെ മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയുടെ ചുരാചന്ദ്പൂരിലേക്കുള്ള യാത്രയെ പൊലീസ് വഴിയിൽ വച്ച് തടഞ്ഞിരുന്നു. രണ്ടുമണിക്കൂറോളം കാത്തുനിന്ന ശേഷം അദ്ദേഹം ഇംഫാലിലേക്കു തന്നെ മടങ്ങുകയായിരുന്നു. തുടർന്ന് വ്യാമമാർഗം ചുരാചന്ദ്പൂരിലേക്ക് പോവുകയായിരുന്നു.

രാഹുൽ ഗാന്ധി ഇന്ന് മെയ്‌തെയ് വിഭാഗത്തിന്‍റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കും. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിൽ ആണ് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും.

Continue Reading