Connect with us

KERALA

വൈദ്യുതി ബില്ല് അടയ്ക്കാത്ത ആർടിഒഓഫിസിന്‍റെ ഫ്യൂസ് വീണ്ടും ഊരി കെഎസ്ഇബി.

Published

on

തിരുവനന്തപുരം: കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർഗോട് കറന്തക്കാടുള്ള ആർടിഒ എന്‍ഫോഴ്സ്മെന്‍റ് ഓഫിസിന്‍റെ ഫ്യൂസൂരി കെഎസ്ഇബി.

23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. വൈദ്യുതി മുടങ്ങിയതിനാൽ ഓഫിസ് പ്രവർത്തനം തടസപ്പെട്ടു.

കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റ മോട്ടോർ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബിൽ അടയ്ക്കാന്നതിന് കാലതാമസം വന്നതിൽന്കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അടിയന്തര ഫണ്ടിൽ നിന്നു പണമെടുത്ത് എംവിഡി ബില്ലടയ്ക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എന്നാൽ, ബില്ലടയ്ക്കാന്‍ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിച്ചിരുന്ന പതിവില്ലെന്നും എംവിഡി ചൂണ്ടിക്കാട്ടി.

കെഎസ്ഇബി ലൈന്‍ വർക്കിനായി വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയത് എഐ ക്യാമറ പതിഞ്ഞിരുന്നു. തുടർന്ന് 20,500 രൂപ പിഴയടയ്ക്കണമെന്ന് കാണിച്ച് മൊട്ടോർ വാഹനവകുപ്പ് കെഎസ്ഇബിക്ക് നോട്ടീസ് അയച്ചത് വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്.

ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. അതേസമയം, കെഎസ്ഇബിയുടെ വാഹനം ഓടിയെന്നതിനാൽ പിഴതുക ബോർഡ് തന്നെ അടയ്ക്കേണ്ടിവരും.

Continue Reading