KERALA
വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസ് പ്രവർത്തനം നിലച്ചു
കണ്ണൂർ: വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെ തുടർന്ന് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസ് പ്രവർത്തനം നിലച്ചു. വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ അഞ്ചാം ദിവസവും പുനഃസ്ഥാപിക്കാത്തതിനാൽ എ.ഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകുന്നതും എം.വി.ഡിയുടെ വാഹനങ്ങളുടെ ചാർജിംഗുമടക്കം പ്രതിസന്ധിയിലായി.
ബിൽ തുക കുടിശികയായതിനെ തുടർന്ന് ഈ മാസം ഒന്നാം തീയതിയാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഓഫീസിലെ ഫ്യൂസൂരിയതോടെ ഓഫീസ് ഇരുട്ടിലാണ്. ഓഫീസ് പ്രവർത്തനത്തിനൊപ്പം ചാർജ് ചെയ്യാൻ കഴിയാതെ ആർ.ടി.ഒയുടെ ഇലക്ട്രിക് വാഹനങ്ങൾ കട്ടപ്പുറത്തായി.
