KERALA
മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി

മലപ്പുറം : ശക്തമായ മഴയിൽ മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 2.30-നാണ് സംഭവം.
അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയുടെ സൗത്ത് കടവിൽ ഇറങ്ങിയത്. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്ക് വേണ്ടി സ്‌കൂബ ടീമടക്കം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ എന്തിനാണ് പുഴയിലേക്ക് ഇറങ്ങിയതെന്ന കാര്യം വ്യക്തമല്ല
പെരിന്തൽമണ്ണ പ്രദേശത്ത് മണ്ണിടിച്ചിൽ വ്യാപകമായിട്ടുണ്ട്. 13 വടുകൾ കൊണ്ടോട്ടി മേഖലയിൽ തകർന്നിട്ടുണ്ട്. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്.
മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ വ്യാഴാഴ്‌ചവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താലൂക്ക് അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പരിചയസമ്പന്നരായ ജീവനക്കാരെ നിയോഗിക്കാൻ കളക്ടർ നിർദേശം നൽകി.