Connect with us

Crime

വാളയാർ കേസിൽ നീതി തേടി അമ്മയുടെ സമരം . കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ സമരം എന്തിനെന്ത് മന്ത്രി എ.കെ ബാലൻ .

Published

on

പാലക്കാട്: വാളയാര്‍ കേസില്‍ നീതി വേണമെന്ന ആവശ്യവുമായി സമരത്തിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വീട്ടുമുറ്റത്താണ് അമ്മയുടെ സമരം നടക്കുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് ‘വിധിദിനം മുതല്‍ ചതിദിനം വരെ’ എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമയി സംസ്‌കാരിക മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കവെ സമരം എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു. ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയുടെ മുന്‍പിലാണ് ഈ പ്രശ്നം ഇപ്പോള്‍ ഉള്ളത്. കോടതിയുടെ മുന്‍പിലുള്ള പ്രശ്നത്തില്‍ ഇപ്പോള്‍ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെങ്കില്‍ ഇപ്പോഴെങ്കിലും അവര്‍ അതില്‍നിന്ന് മാറണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വാളയാര്‍ കേസില്‍ വ്യാജ പ്രചരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ കോടതിയില്‍ നിലപാടെടുത്തിരിക്കെയാണ് വ്യാജ പ്രചരണങ്ങള്‍ അരങ്ങേറുന്നത്.

Continue Reading