KERALA
ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പാക്കാനാണ് നീക്കം. വിഷത്തിൽ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാട് നേതാക്കൾ സ്വീകരിച്ചത്. ഇന്നു ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം.
അതേസമയം, ഹൈബി ഈഡൻ പാസാക്കിയ സ്വകാര്യ ബില്ലിനെ യോഗം വിമർശിച്ചു. സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. ബില്ല് അവതരിപ്പിക്കും മുൻപ് പാർട്ടിയിൽ മതിയായ ചർച്ചകളോ കൂടിയാലോചനകളോ നടന്നില്ലെന്നും തലസ്ഥാന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടു വേണമെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. പ്രശ്നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വർക്കിംഗ് പ്രസിഡന്‍റായ കൊടിക്കുന്നിൽ സുരേഷ് വിമര്‍ശിച്ചു.