KERALA
ഇന്നും അതിശക്തമായ മഴ തുടരുന്നു.മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിൽ

ഇന്നും അതിശക്തമായ മഴ തുടരുന്നു.മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുന്നു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിലാണ്. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.”