KERALA
മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം- മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കാലത്ത് കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22) ), മകന്‍ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.
മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വര്‍ഷം മുന്‍പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.
ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായല്‍വാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആദ്യം ആദിയുടെയും തുടര്‍ന്ന് രാഖിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.