Connect with us

KERALA

പാചകത്തിന് ഉപയോഗിച്ച എണ്ണ ഇനി ഒഴുക്കി കളയേണ്ട; ലിറ്ററിന് 30 രൂപ നിരക്കിൽ വിറ്റഴിക്കാം

Published

on


കോഴിക്കോട്: പാചകത്തിന് ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പലപ്പോഴും ഒരു തവണ ഉപയോഗിച്ച എണ്ണ കളയാൻ ആർക്കും മനസ് വരാറില്ല. എന്നാൽ ഇനി മുതൽ കോഴിക്കോട്  നഗരത്തിലെ ഹോട്ടലുകളിലും ബേക്കറിയിലും മറ്റും ഉപയോഗിച്ച് കഴിഞ്ഞ എണ്ണ വിറ്റഴിക്കാം. വെറുതെ ഒഴുക്കി കളയേണ്ടതില്ല.

പാചകം ചെയ്ത ഭക്ഷ്യ എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്ന സംരംഭങ്ങൾക്ക് നല്ല പ്രതികരണങ്ങൾ ലഭിച്ചതാണ് ഉപയോഗിച്ച എണ്ണയ്ക്ക് ഡിമാന്റ് വർധിക്കാൻ കാരണം. ആഴ്ചകളായി തുടരുന്ന എണ്ണശേഖരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി വ്യാപാരികൾ പറഞ്ഞു.

ജില്ലയിലെ മൊത്തം 2800 ലേറെ ഹോട്ടലുകളിലും 650 ലേറെ ബേക്കറികളിലും നിന്ന് ശേഖരണം വ്യാപകമാക്കിയിട്ടുണ്ട്. ചിപ്‌സ്, എണ്ണപ്പലഹാര നിർമ്മാതാക്കൾ എന്നിവരിൽനിന്നും എണ്ണയെടുക്കൽ തുടങ്ങി. കച്ചവടക്കാർക്ക് ലിറ്ററിന് 25 മുതൽ 30 രൂപ വരെ ഇതുവഴി ലഭിക്കും

Continue Reading