Crime
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എം.സി കമറുദീൻ എം.എൽ.എ യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്ന വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
നിക്ഷേപ തട്ടിപ്പ് പരാതിയില്‍ 88 കേസുകളാണ് കമറുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന് ഹർജിയിൽ അറിയിച്ചു.
ഇതിനിടെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. പോലീസ് ഈ കേസിൽ എം.എൽ.എ ക്ക് അനുകൂലമായ സമീപനം കൈക്കൊള്ളുന്നതായാണ് പരാതി.