Connect with us

KERALA

കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി കേരളീയർക്കുള്ള മോദിയുടെ ഓണ സമ്മാനമാണിതെന്നു കെ. സുരേന്ദ്രൻ

Published

on

തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി അനുമതിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പു നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ട്രെയിൻ ആവശ്യപ്പെട്ട് താൻ കത്തു നൽകിയതിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർഗോഡ്-തിരുവനന്തപുരം റൂട്ടിലാവും ട്രെയിൻ സർവീസ്.

കേരളീയർക്കുള്ള മോദിയുടെ ഓണ സമ്മാനമാണിതെന്നും പറഞ്ഞ സുരേന്ദ്രൻ വിഷുകൈ നീട്ടമായി ബിജെപി നൽകിയ വന്ദേ ഭാരതിനെ ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി. വന്ദേഭാരതിലെ തിരക്കിനെ തുടർന്നാണ് അതേ റൂട്ടിൽ കേന്ദ്രം ഒരു ട്രെയിൻ കൂടി അനുമതിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് എക്സ്പ്രസെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രൊമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർകാർ പ്രതികരിക്കട്ടെ എന്നും കെ.സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.”

Continue Reading