Connect with us

Crime

എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണത ശരിയല്ല.  സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുത് 

Published

on

കൊച്ചി : ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വളരെ ദുഃഖകരമാണെന്നും അതിനെ ആരും രാഷ്ട്രീയവൽക്കരിക്കരുതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആലുവയിൽ കൊല്ലപ്പെട്ട  കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇ.പി. എന്തിനും പൊലീസിനെ കുറ്റം പറയുക എന്നത് തെറ്റായ പ്രവണതയാണെന്നും
.പൊലീസിന്റെ മനോവീര്യം തകർക്കാൻ മാത്രമേ അതു സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ആലുവ സംഭവത്തിൽ പൊലീസിന്റെ മുന്നിൽ ഈ പ്രശ്നം വരുന്നത് വൈകിട്ട് ഏഴു മണിക്കാണ്. ഏഴര മണിക്കാണ് പരാതി നൽകിയത്. ഒൻപതു മണിയായപ്പോഴേയ്ക്കും പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തപ്പോൾ വ്യത്യസ്തമായ മൊഴികൾ നൽകി പൊലീസിനെ കബളിപ്പിക്കുന്ന, അന്വേഷണത്തെ തെറ്റായ വഴിയിലേക്കു തിരിച്ചുവിടുന്ന നിലപാടാണ് ഉണ്ടായത്. എന്നാൽ. പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയ വിവരം പുറത്തുവരുന്നത്. എല്ലാ രംഗങ്ങളിലും പൊലീസ് സജീവമായി പ്രവർത്തിച്ചെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Continue Reading