Connect with us

Crime

ഷംസീറിനെതിരേ എന്‍എസ്എസ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം .

Published

on

തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ എന്‍എസ്എസ് രംഗത്ത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കേരളാ നിയമസഭാസ്പീക്കര്‍ ഷംസീറിന്റെ നിരൂപണം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും, പ്രത്യേകിച്ച് ജനാ ധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്നു എന്‍എസ്എസ് ജനറര്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പത്രപ്രസ്താവനയില്‍ വ്യക്തമാക്കി.

 പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.

ഈ സാഹചര്യത്തില്‍, നിയമസഭാസ്പീക്കര്‍ എന്ന നിലയില്‍ തൽസ്ഥാ നത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അര്‍ഹതയില്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയണം. അല്ലാത്ത പക്ഷം സ്പീക്കര്‍ക്കെതിരേ യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുകുമാരന്‍ നായര്‍.  

Continue Reading