KERALA
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കംപുരുഷോത്തന്‍ അന്തരിച്ചു.

“തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കംപുരുഷോത്തന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. രാഷ്ട്രീയ ജീവിത്തില്‍ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. കുമാരപുരത്തെ വീടായിരുന്നു കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വക്കം പുരുഷോത്തമന്റെ ലോകം. പക്ഷേ കാലത്തിന്റെ ചലനങ്ങളെല്ലാം അപ്പപ്പോള്‍ അറിയുന്നുമുണ്ടായിരുന്നു.
യൂണവേഴ്‌സിറ്റി കോളജില്‍ ബിരുദപഠനകാലത്ത് തന്നെ ലേഖനങ്ങള്‍ എഴുതുമായിരുന്നു. അച്ചടിക്കൊരുചന്തമായി വക്കം എന്ന ജന്മനാടിന്റെ പേര് അന്നേ പേരിന് മുന്നില്‍ വന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വക്കം പഞ്ചായത്തംഗം. പക്ഷേ തല്‍ക്കാലം രാഷ്ട്രീയം വിട്ട് അലിഗഡ് സര്‍വകലാശായില്‍ നിയമത്തില്‍ ഉപരിപഠത്തിന് പോയി തിരികെ വന്ന് അഭിഭാഷകനായി.
മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്‌സഭയിലും രണ്ടുതവണ ഗവര്‍ണര്‍പദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്.
2006ല്‍ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഉമ്മന്‍ചാണ്ടി വീണുപരുക്കേറ്റ് ചികില്‍സയിലായിരുന്നപ്പോള്‍ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല.1994ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 2011ല്‍ മിസോറം ഗവര്‍ണറായി.
ഭാര്യ: ലില്ലി പുരുഷോത്തമന്‍.